Mar 2, 2022

യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു


യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു. .ചന്ദന്‍ ജിന്‍ഡാല്‍ (22) വിന്നിറ്റ്‌സിയ യുക്രാനിലെ വിന്നിറ്റ്‌സിയ നാഷണല്‍ പൈറോഗോവ് മെമ്മോറിയല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുകയായിരുന്നു.
ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജിന്‍ഡാലിനെ ഇസ്‌കെമിക് സ്‌ട്രോക്ക് ബാധിച്ചതിനെത്തുടര്‍ന്ന് വിന്നിറ്റ്‌സിയ (കൈവ്‌സ്‌ക സ്ട്രീറ്റ് 68) എമര്‍ജന്‍സി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹം അന്ത്യശ്വാസം വലിച്ചു.മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ പിതാവ് ഇന്ത്യാ ഗവണ്‍മെന്റിന് കത്തെഴുതിയിട്ടുണ്ട്.

 
ഒരു ദിവസം മുമ്പ് ഖാര്‍കിവില്‍ ഷെല്ലാക്രമണത്തില്‍ മരിച്ച കര്‍ണാടകയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും കേന്ദ്രം നടത്തുന്നുണ്ട്.ഉക്രെയ്‌നിലെ വ്യോമപാത യാത്രക്കാരുടെ സേവനങ്ങള്‍ക്കായി അടച്ചിരിക്കുന്നതിനാല്‍, കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ നടക്കുന്നത് പോലെ മൃതദേഹങ്ങള്‍ തിരികെ കൊണ്ടുവരുന്നത് മറ്റ് രാജ്യങ്ങളിലൂടെയും നടന്നേക്കാം

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only