Mar 25, 2022

കമ്യൂണിസത്തിൻ്റെ മത വിരുദ്ധത പ്രതിരോധിക്കുക തന്നെ ചെയ്യും- ഡോ : എം.കെ.മുനീർ:


കോഴിക്കോട്കെട്ടാങ്ങൽ:       വർഗീയ പാർട്ടിയെന്ന് മുദ്രകുത്തി മുസ്ലിം ലീഗിനെ എതിർത്താലും കമ്യൂണിസ്റ്റ് പാർട്ടിയുടെ മതവിരുദ്ധതയും മുസ്ലിം സമുദായത്തോടുള്ള ശത്രുതയും തുറന്നു കാട്ടുന്നതിൽ നിന്ന് ഒരടി പിന്നോട്ട് പോവില്ലെന്ന് ഡോ. എം.കെ.മുനീർ എം.എൽ.എ പറഞ്ഞു. ലക്ഷ്യം നേടാൻ ഏത് മാർഗത്തെയും അവലംബിക്കുന്ന കമ്യൂണിസം മാനവകുലത്തിന് തന്നെ നാശമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മതവിരുദ്ധ കമ്യൂണിസം , മാനവ വിരുദ്ധവും എന്ന പ്രമേയത്തിൽ കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി പ്രഖ്യാപിച്ച ചുവട് ശാഖ സംഗമങ്ങളുടെ ചാത്തമംഗലം പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയമ്മയിൽ നടന്ന സംഗമത്തിൽ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ്  സജീർ മാസ്റ്റർ പാഴൂർ അധ്യക്ഷത വഹിച്ചു. പി.മൊയ്തു ഹാജി പതാക ഉയർത്തി . ജംഷീറലി ഹുദവി കിഴിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ചുവട് വിശദീകരണം മണ്ഡലം യൂത്ത് ലീഗ് ജന: സെക്രട്ടറി  കുഞ്ഞിമരക്കാർ മലയമ്മ നിർവഹിച്ചു. അബൂബക്കർ ഫൈസി മലയമ്മ ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. കെ.എ.ഖാദർ മാസ്റ്റർ, എൻ.പി.ഹംസ മാസ്റ്റർ പ്രസംഗിച്ചു. എൻ.എം.ഹുസൈൻ,അഹമ്മദ് കുട്ടി അരയങ്കോട്, ഹഖീം മാസ്റ്റർ കളൻതോട്, സിറാജ് മാസ്റ്റർ ഈസ്റ്റ് മലയമ്മ, എൻ.പി.ഹമീദ് മാസ്റ്റർ, റസാഖ് പുള്ളനൂർ, പി.മൊയ്തുഹാജി, എ.കെ.ഇബ്രാഹിം ഹാജി, പി.മൊയ്തീൻ മാസ്റ്റർ, പി.കരീം ഹാജി, മൊയ്തു പീടികക്കണ്ടി, ഹമീദ് ഹാജി.പി, അഹമ്മദ് കുട്ടി എലത്തൂർ, റിയാസ് പി.പി, അലി ജൗഹർ സി.കെ, അഷ്മിൻ തമീമി, അസീസ് മുസ്ലിയാർ, മൊയ്തീൻ കുട്ടി ദാരിമി സംബന്ധിച്ചു. സലാം പരപ്പാറക്കൽ സ്വാഗതവും റഊഫ് എം ടി നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only