Mar 24, 2022

മുള്ളൻ പന്നിയുടെ ചിത്രമല്ല; ഇതാണ് വൈറൽ ഒപ്പ്


ലോകത്തിൽ പലർക്കും പല തരം ഒപ്പായിക്കും ഉണ്ടാവുക. പല ഒപ്പുകളും ദിവസേന നാം കാണുന്നതുമാണ്. എന്നാൽ ചിലർ മറ്റുള്ള വരിൽ നിന്നും തീർത്തും വ്യത്യസ്തമായിരിക്കാന്‍ വ്യത്യസ്തമായ ഒപ്പ സ്വീകരിക്കും. അത്തരത്തിലൊരു ഒപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോപീഡിക് വിഭാഗത്തിന്റെ രജിസ്ട്രാറുടെ ഒപ്പാണിത്. മുള്ളൻ പന്നിയോടൊക്കെയാണ് ചിലർ ഇതിനെ ഉപമിക്കുന്നത്. 

'ഞാൻ നിരവധി ഒപ്പുകൾ കണ്ടിട്ടുണ്ട്, പക്ഷേ ഇതാണ് ഏറ്റവും മികച്ചത്.' എന്ന അടിക്കുറിപ്പ് നൽകി രമേശ് എന്ന പേരുള്ളയാളാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെ നിരവധി പേരാണ് ചിത്രത്തിനു താഴെ അടിക്കുറിപ്പുമായി എത്തിയിരിക്കുന്നത്. മുള്ളന്‍ പന്നിയോടും മയിലിനോടൊക്കെയുമാണ് ആളുകള്‍ ഇതിനെ ഉപമിച്ചിരിക്കുന്നത്.

മുള്ളൻപന്നിയുടെ പക്കലുള്ള മുള്ളുകളുടെ എണ്ണം അവർ കണക്കാക്കുമോ? എന്ന് ഒരാൾ ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. 'കൃത്യമായി അതേ ഒപ്പിടാൻ ഉദ്യോഗസ്ഥന് കഴിയുമോ? 'ബാങ്കുകൾ എങ്ങനെ ഈ ഒപ്പ് പരിശോധിക്കും? എന്നൊക്കെയുള്ള പല സംശയങ്ങളാണ് ചിലർക്ക്. ചിലര്‍ അൽപ്പം എഡിറ്റിംഗിലൂടെ ചിത്രം വീണ്ടും പങ്കിട്ടു.  ഒപ്പിന് നിറം നൽകി മുഖവും കാലുകളും നൽകി. അതിന്  മുള്ളൻപന്നിയോട് സാമ്യമുള്ളതാക്കി. 2022 മാർച്ച് നാലിനാണ് ഒപ്പിട്ടിരിക്കുന്നതെന്ന് ചിത്രത്തിൽ നിന്ന് വ്യക്തമാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only