Mar 7, 2022

ജനനായകൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജനാസ ഖബറടക്കി


ജനനായകൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജനാസ ഖബറടക്കി. അണമുറിയാത്ത ജനപ്രവാഹം കണ്ണീരോടെയാണ് പ്രിയപ്പെട്ട ആറ്റപ്പൂവിന് വിടയോതിയത്.

പിതാവ് പൂക്കോയ തങ്ങൾ ഉൾപ്പെടെയുള്ളവർ  അന്തിയുറങ്ങുന്ന പാണക്കാട് മഖാമിൽ സഹോദരൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഉമറലി ശിഹാബ് തങ്ങളുടെയും ഖബറുകൾക്ക് അരികിലാണ് ഹൈദരലി തങ്ങളുടെ അന്ത്യനിദ്ര. രാത്രി 12 വരെ മലപ്പുറം ടൗൺ ഹാളിൽ പൊതുദർശനം തുടർന്ന ശേഷമായിരുന്നു ഖബറടക്കം.
ഇന്ന് രാവിലെ 9 മണിക്കാണ് ഖബറടക്കം തീരുമാനിച്ചിരുന്നതെങ്കിലും പ്രത്യേക സാഹചര്യത്തിൽ നേരത്തെയാക്കുകയായിരുന്നു. മലപ്പുറം നഗരത്തിലേക്ക് വാഹനങ്ങൾക്ക്‌  പ്രവേശിക്കാൻ കഴിയാത്ത വൻ ജനത്തിരക്കാണ് ഇന്നലെ അർദ്ധരാത്രി വരെയും അനുഭവപ്പെട്ടത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only