കൊച്ചി: കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി വധക്കേസില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ എംഎം മണിയെ കുറ്റവിമുക്തനാക്കി. എം എം മണിയടക്കം മൂന്ന് പേരെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ഒ ജി മദനനന്‍, പാമ്പുപാറ കുട്ടന് എന്നിവരാണ് മറ്റ് രണ്ടുപേര്‍. സെഷന്‍സ് കോടതി വിധിക്കെതിരെ എം എം മണി നല്കിയ വിടുതല്‍ ഹര്‍ജി ഹൈക്കോടതി അനുവദിക്കുകയായിരുന്നു.
1982 നവംബര്‍ 13നാണ് അഞ്ചേരി ബേബിയെ വെടിവെച്ചുകൊന്നത്. യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല ബ്ലോക്ക് പ്രസിഡന്റായിരുന്നു ബേബി. ഇടുക്കി മണക്കാട് വെച്ച് നടന്ന 'വണ്‍ ടൂ ത്രീ' കൊലവിളി പ്രസംഗത്തേത്തുടര്ന്നാണ് അഞ്ചേരി ബേബി വധം വീണ്ടും വിവാദമാകുന്നത്.
ഒരുത്തനെ വെടിവെച്ചുകൊന്നു' എന്നിങ്ങനെയടക്കം എം എം മണി പ്രസംഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊലവിളി പ്രസംഗം ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായി. പ്രസംഗം വിവാദമായതിനേത്തുടര്‍ന്ന് എം എം മണിക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരെ കേസെടുത്തു. യുഡിഎഫ് ഭരണകാലത്തായിരുന്നു ഇത്. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട എം എം മണിയെ തടവിലാക്കിയിരുന്നു.
Post a Comment