ചലച്ചിത്ര സംവിധായകൻ ലിജു കൃഷ്ണ പീഡനക്കേസിൽ പൊലീസ് കസ്റ്റഡിയിൽ. ഷൂട്ടിങ് പുരോഗമിക്കുന്ന ‘പടവെട്ട്’ സിനിമയുടെ സംവിധായകനാണ് ലിജു. ചിത്രത്തിന്റെ ഭാഗമായിരുന്ന യുവതിയുടെ പരാതിയിലാണ് ലിജുവിനെ കാക്കനാട് ഇൻഫോപാർക്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്.സിനിമയുടെ ചിത്രീകരണം നടക്കുന്ന കണ്ണൂരിൽനിന്നാണ് ലിജു പിടിയിലായത്. ലിജുവിന്റെ അരങ്ങേറ്റ ചിത്രമാണു പടവെട്ട്. ലിജുതന്നെയാണു ചിത്രത്തിന്റെ തിരക്കഥ രചനയും നിർവഹിച്ചിരിക്കുന്നത്. സംവിധായകൻ അറസ്റ്റിലായതോടെ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവച്ചു
Post a Comment