Mar 19, 2022

ലോറി പണിമുടക്ക്; സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ഇന്ധന വിതരണം തടസപ്പെട്ടേക്കും


കൊച്ചി: ലോറി ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ധന വിതരണം തടസപ്പെടാന്‍ സാധ്യത. ബിപിസിഎല്‍, എച്ച്പിസിഎല്‍ കമ്പനികളിലെ സര്‍വീസ് നിര്‍ത്തിവെക്കാന്‍ ലോറി ഉടമകള്‍ തീരുമാനിച്ചതാണ് പ്രതിസന്ധിക്ക് കാരണം.

അറുന്നൂറോളം ലോറികള്‍ തിങ്കളാഴ്ച മുതല്‍ പണിമുടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 13 ശതമാനം സര്‍വീസ് ടാക്‌സ് നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നാണ് ലോറി ഉടമകളുടെ ആവശ്യം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only