മുക്കം: മണാശ്ശേരിയിൽ വന്‍ മയക്കുമരുന്ന് വേട്ട. 616.5 ഗ്രാം എംഡിഎംഎ യുമായി അഞ്ചുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന താമരശ്ശേരി, പുതുപ്പാടി സ്വദേശികളാണ് എക്‌സൈസിന്റെ പിടിയിലായത്.
കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡ് നടത്തിയ നീക്കത്തിലാണ് മയക്കു മരുന്ന് പിടികൂടിയത്. മണാശ്ശേരി ഭാഗത്ത് നടത്തിയ പരിശോധനയില്‍ 616.5 ഗ്രാം എംഡിഎംഎ യുമായി താമരശ്ശേരി തച്ചംപൊയില്‍ വെളുപ്പാന്‍ചാലില്‍ മുബഷിര്‍ (24), പുതുപ്പാടി ബെസ്റ്റ് കൈതപ്പൊയില്‍ പുഴങ്കുന്നുമ്മല്‍ ആഷിക് (34) എന്നിവരാണ് ആദ്യം പിടിയിലായത്. മയക്കുമരുന്ന് കടത്തിയ കെഎല്‍ 57 യു 3650 നമ്പര്‍ സ്‌കൂട്ടറും 72500 രൂപയും 2 മൊബൈല്‍ ഫോണും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മണാശ്ശേരിയിലെ വാടക റൂമില്‍ വെച്ച് മൂന്നുപേരെ കൂടി എക്‌സൈസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി ചുടലമുക്ക് അരേറ്റ കുന്നുമ്മല്‍ ഹബീബ് റഹ്‌മാന്‍ (23), എളേറ്റില്‍ വട്ടോളി കരിമ്പാ പൊയില്‍ ഫായിസ് മുഹമ്മദ് (27), ചേളന്നൂര്‍ പള്ളിയാറപൊയില്‍ ജാഫര്‍ സാദിഖ് (28) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 43 ഗ്രാം എംഡിഎംഎ യും 12500 രൂപയും എക്‌സൈസ് പിടിച്ചെടുത്തു. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗിരീഷ് കുമാര്‍, എക്‌സൈസ് കമ്മീഷണര്‍ സ്‌കോഡ് അംഗം ഷിജുമോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ എക്‌സൈസ് ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് വൈകിട്ടോടെ കോടതിയില്‍ ഹാജറാക്കും.
Post a Comment