Apr 18, 2022

11 പോരാട്ട വര്‍ഷങ്ങള്‍: കൊടിയത്തൂരില്‍ വിവിധ കേന്ദ്രങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാപക ദിനം ആചരിച്ചു


കൊടിയത്തൂര്‍:  വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരണത്തിന്റെ പതിനൊന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 'സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തിന് 11 പോരാട്ട വര്‍ഷങ്ങള്‍' എന്ന പേരില്‍ ദേശവ്യാപകമായി സ്ഥാപക ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി ചുള്ളിക്കാപറമ്പ് യൂനിറ്റില്‍ പതാക ഉയര്‍ത്തി ദിനാചരണം ഉദ്ഘാടനം ചെയ്തു. 
കൊടിയത്തൂര്‍, ഗോതമ്പറോഡ്, മാട്ടുമുറി, ചുള്ളിക്കാപറമ്പ്, വെസ്റ്റ് കൊടിയത്തൂര്‍, കാരക്കുറ്റി, സൗത്ത് കൊടിയത്തൂര്‍, പതിനാലാം വാര്‍ഡ് എന്നീ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി.
മണ്ഡലം പ്രസിഡന്റ് കെ.സി അന്‍വര്‍, വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ ചെറുവാടി, പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജ്യോതി ബസു, സെക്രട്ടറി കെടി ഹമീദ്, കെകെ കുഞ്ഞാലി, പി.കെ അശ്റഫ്, മുസ്തഫ എം.വി, ശമീം തെനങ്ങാംപറമ്പ്, ഇ.എന്‍ നദീറ, കെ.സി യൂസുഫ്, ബാവ പവര്‍വേള്‍ഡ്, ശ്രീജമാട്ടുമുറി, വി.കെ സത്താര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ദിനാചരണത്തോടനുബന്ധിച്ച് യൂനിറ്റുകളില്‍ പ്രവര്‍ത്തക സംഗമം, പാര്‍ട്ടി പ്രതിജ്ഞ പുതുക്കല്‍, സേവന പ്രവര്‍ത്തനം എന്നിവയും സംഘടിപ്പിച്ചു.

ഫോട്ടോ. 
വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാപകദിനത്തോടനുബന്ധിച്ച് ഗോതമ്പറോഡില്‍ 
യൂനിറ്റ് പ്രസിഡന്റ് പി.കെ അശ്റഫ് പതാക ഉയര്‍ത്തുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only