കാരശ്ശേരി : ഐ.എച്ച്.ആർ.ഡി.യുടെ തിരുവമ്പാടി കോളേജ് ഓഫ് അപ്ലൈഡ് സയൻസിന്റെ പ്രവർത്തനം വാടകക്കെട്ടിടത്തിൽനിന്ന് കാരശ്ശേരിപ്പഞ്ചായത്തിലെ തോട്ടക്കാട് നിർമിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി. തോട്ടക്കാട് ബഹുനിലക്കെട്ടിടം പണിതിട്ട് ഏഴുവർഷത്തോളമായി. നോർത്ത് കാരശ്ശേരിയിൽ വാടകക്കെട്ടിടത്തിൽ അസൗകര്യങ്ങളുടെ നടുവിൽ പ്രവർത്തിച്ച കോളേജ് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാൻ വൈകിയതിനെതിരേ വിവാദങ്ങളും സമരങ്ങളും നടന്നിരുന്നു.
2008-ൽ ജോർജ് എം. തോമസ് എം.എൽ.എ. ആയിരുന്നപ്പോഴാണ് ഐ.എച്ച്.ആർ.ഡി. കോളേജ് അനുവദിച്ചത്. അന്നുമുതൽ നോർത്ത് കാരശ്ശേരിയിൽ ഷോപ്പിങ് കോംപ്ലക്സിനുമുകളിൽ വാടകക്കെട്ടിടത്തിലായിരുന്നു പ്രവർത്തനം. സി. മോയിൻകുട്ടി എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് രണ്ടര കോടി രൂപമുടക്കിയാണ് പുതിയ കെട്ടിടം പണിതത്. റോഡ്, വെള്ളം, കെട്ടിടത്തിൽ റാമ്പ് തുടങ്ങിയ അനുബന്ധസൗകര്യങ്ങൾ ഒരുക്കാത്തതാണ് കോളേജ് പ്രവർത്തനം തുടങ്ങാൻ തടസ്സമായിരുന്നത്
കെട്ടിടം നിർമിച്ചിട്ട് ഏഴുവർഷം:ഒടുവിൽ ഐ.എച്ച്.ആർ.ഡി. കോളേജ് സ്വന്തം കെട്ടിടത്തിലെത്തി
Post a Comment