മലപ്പുറം | അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തു മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം, മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുപ്പിച്ചു.
40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാദ്ധ്യതയുണ്ട്.
മലപ്പുറം ജില്ലയില്‍ പലയിടത്തും ഇപ്പോള്‍ കനത്ത മഴ പെയ്യുകയാണ്. നിരവധി മരങ്ങള്‍ കടപുഴകിവീണു. മഞ്ചേരിയില്‍ ഇടിയോടുകൂടിയ ശക്തമായ മഴ പെയ്യുകയാണ്. പലയിടത്തും ഗതാഗത തടസമുണ്ട്. വീടുകള്‍ക്ക് മുകളില്‍ മരം വീണു.
സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തെക്കന്‍ കേരളത്തിലും മദ്ധ്യ കേരളത്തിലും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. തിരുവനന്തപുരം മുതല്‍ ഇടുക്കിവരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ 4 ജില്ലകളില്‍ കൂടി മഴമുന്നറിയിപ്പ് നല്‍കിയതോടെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളുടെ എണ്ണം ഒമ്പത് ആയി .
Post a Comment