തോട്ടക്കാട് ഐ.എച്ച്.ആർ.ഡി.കോളേജ് പ്രവർത്തനമാരഭിച്ച സാഹചര്യത്തിൽ കോളേജിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് തോട്ടക്കാട് നടന്ന സി.പി.ഐ. നോർത്ത് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ബ്രാഞ്ച് സമ്മേളനം മുതിർന്ന അംഗം മാണി കാലകുഴി പതാകയുയർത്തി ആരംഭിച്ചു. ഷൈജു കാലക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗം സി.പി.ഐ കാരശ്ശേരി ലോക്കൽ സെക്രട്ടറി കെ ഷാജികുമാർ ഉദ്ഘാടനം ചെയ്തു.സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി കെ കണ്ണൻ,മണ്ഡലം കമ്മിറ്റിഅംഗങ്ങളായ പി കെ രാമൻകുട്ടി,സണ്ണിവെള്ളാംഞ്ചിറ, ലിസി സ്കറിയ, പി.കെ രതീഷ്, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി ഈ കെ വിബീഷ്, സൗത്ത് ബ്രാഞ്ച് സെക്രട്ടറി വത്സൻ നെല്ലായി, വാർഡ് മെമ്പർ എം ആർ സുകുമാരൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.സെക്രട്ടറി ചന്ദ്രൻ നെല്ലായ് പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു.പുതിയ ഭാരവാഹികളായി ചന്ദ്രൻ നെല്ലായി (സെക്രട്ടറി)മനോജ് കൂറപോയിൽ (അസിസ്റ്റന്റ് സെക്രട്ടറി )എന്നിവരെ തിരഞ്ഞടുത്തു.
Post a Comment