കൊച്ചി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന്‍ അന്തരിച്ചെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. അങ്കമാലിയിലെ ചികിത്സയില്‍ കഴിയുന്ന നടന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്ക് മുമ്പ് നടന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നിരുന്നു. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ ആറിയിച്ചിരുന്നു.
എന്നാല്‍ ഇന്ന് വൈകീട്ടോടെയാണ് നടന്‍ അന്തരിച്ചെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ആരംഭിച്ചത്. ചില മാധ്യമങ്ങളുടെ ലോഗോ ഉപയോഗിച്ചാണ് ഒരു വിഭാഗം വ്യാജ പ്രചാരണം അഴിച്ചുവിട്ടത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഇക്കഴിഞ്ഞ 30ന് ആണ് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു.
അതേസമയം, ശ്രീനിവാസനെ കുറിച്ച് പ്രചരിക്കുന്ന വ്യാജവാര്‍ത്തകളോട് അദ്ദേഹം തന്നെ ചിരിച്ചുകൊണ്ടാണ് പ്രതികരിച്ചതെന്ന് തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ മനോജ് രാം സിംഗ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ശ്രീനിവാസന്റെ പ്രതികരണം മനോജ് പങ്കുവച്ചത്. ആ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ,
അതേസമയം, ശ്രീനfവാസന്‍ അന്തരിച്ചെന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയില്‍ പ്രതികരിച്ച് സിനിമ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍ എം ബാദുഷ രംഗത്തെത്തി. മലയാള സിനിമ കണ്ട മികച്ച കലാകാരനായ ശ്രീനിവാസന്‍ മരിച്ചു എന്ന വ്യാജ വാര്‍ത്ത നല്‍കുന്നതിലൂടെ ആര്‍ക്കാണ് ഇത്ര ഹൃദയ സുഖമെന്ന് ബാദുഷ ചോദിക്കുന്നു. മലയാള സിനിമ താരങ്ങള്‍ മരിച്ചു എന്നു പ്രചരിപ്പിക്കുമ്പോള്‍ കിട്ടുന്ന സുഖം എന്തെന്ന് മനസിലാകുന്നില്ല. ഇത്തരം വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് ഒരു തരം മനോരോഗമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം.
മലയാള സിനിമ കണ്ട മികച്ച കലാകാരനായ ശ്രീനിവാസന്‍ മരിച്ചു എന്ന വ്യാജ വാര്‍ത്ത നല്‍കുന്നതിലൂടെ ആര്‍ക്കാണ് ഇത്ര ഹൃദയ സുഖം?
ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍, ഇപ്പോള്‍ അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണ്. സ്വതസിദ്ധ ശൈലിയില്‍ സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നുണ്ട്.ശ്രീനിയേട്ടന്റെ അടുത്ത സുഹൃത്തും നിര്‍മാതാവുമായ മനോജ് രാംസിങ്ങിനോട് ശ്രീനിയേട്ടന്‍ സംസാരിച്ചത് എത്ര ഊര്‍ജ ത്തോടെയും ഓജ സോടെയുമാണ്.!
ശ്രീനിയേട്ടന്ന് ആദരാഞ്ജലികള്‍ എന്ന വ്യാജ വാര്‍ത്ത മനോജ് ചൂണ്ടിക്കാട്ടിയപ്പോള്‍ ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ ഒന്നും പാഴാക്കണ്ട കിട്ടുന്നതൊക്കെ തന്നേക്ക് എന്നായിരുന്നു ശ്രീനിയേട്ടന്റെ ചിരി കലര്‍ന്ന മറുപടി. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് ഒരു തരം മനോരോഗമാണ്. മലയാള സിനിമ താരങ്ങള്‍ മരിച്ചു എന്നു പ്രചരിപ്പിക്കുമ്പോള്‍ കിട്ടുന്ന സുഖം എന്തെന്ന് മനസിലാകുന്നില്ല. എന്തായാലും മലയാളികളുടെ പ്രിയ ശ്രീനിയേട്ടന് എത്രയും വേഗത്തില്‍ നമുക്കിടയിലേക്ക് ഓടിയെത്തും.!
Post a Comment