Apr 21, 2022

മൂന്നു കാട്ടുപന്നികളെ വെടിവെച്ചുകൊന്നു


കാരശ്ശേരി : പഞ്ചായത്ത്‌ പതിനഞ്ചാം വാർഡ് കറുത്തപറമ്പിൽ സലാം നടുക്കണ്ടിയുടെ വീട്ടുവളപ്പിലിറങ്ങിയ മൂന്നു കാട്ടുപന്നികളെ ചൊവ്വാഴ്ച രാത്രി എം പാനൽ ഷൂട്ടർ സി.എം. ബാലൻ വെടിവെച്ചുകൊന്നു.

പീടികപ്പാറ സെക്ഷനിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജഡം നിയമാനുസരണം സംഭവസ്ഥലത്ത് മറവുചെയ്തു.

ആദരം ഇന്ന്

കാരശ്ശേരി : കർഷകർക്ക് ഏറ്റവും വലിയ തലവേദനയായിമാറിയ കാട്ടുപന്നിശല്യത്തിൽനിന്ന് രക്ഷനൽകാൻ 24 മണിക്കൂറും സന്നദ്ധനായി സഹായിക്കുന്ന എം പാനൽ ഷൂട്ടർ സി.എം. ബാലനെ വ്യാഴാഴ്ച രാവിലെ 10 മണിക്ക് കാരശ്ശേരി സഹകരണ ബാങ്ക് ആദരിക്കും. കാരശ്ശേരിയുടെ കഥ രചിച്ച നടുക്കണ്ടി അബൂബക്കറിനെയും ആദരിക്കും

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only