Apr 30, 2022

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് മാവറ രാജിവച്ചു.


കൂടരഞ്ഞി: ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജോസ് തോമസ് മാവറ രാജിവച്ചു.

മുന്നണി ധാരണ പ്രകാരമുള്ള കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് രാജി. 

നേരത്തേ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായിരുന്ന ലിന്റോ ജോസഫ് എം.എൽ.എയായതിനേ തുടർന്നാണ് ജോസ് തോമസ് പ്രസിഡൻ്റായത് 

പതിനൊന്ന് മാസത്തെ ചുരുങ്ങിയ കാലയളവിനുള്ളിൽ കാർഷിക മേഖലയിൽ ഉൾപ്പെടെ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞതായും പ്രവർത്തന കലഘട്ടത്തിൽ കൂടെ നിന്ന് പ്രവർത്തിച്ച മുഴുവൻ ആളുകൾക്കും നന്ദി രേഖപ്പെടുത്തുന്നതായും ജോസ് തോമസ് മാവാറ പറഞ്ഞു.


ലിൻ്റോ ജോസഫ് രാജിവച്ചതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ കൂമ്പാറ വാർഡിൽ നിന്നും വിജയിച്ച സി.പി. എം. ലോക്കൽ കമ്മിറ്റി അംഗം ആദർശ് ജോസഫാണ് എൽ.ഡി.ഫിൻ്റെ പ്രസിഡൻ്റ് സ്ഥാനാർഥി.

എൽ.ഡി.ഫ് 9 യൂ.ഡി.ഫ് 5 എന്നിങ്ങനെയാണ് കക്ഷി നില.

എല്ലാവർക്കും നന്ദി🙏
.............................

2021 ജൂലൈ മാസം മുതൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി പ്രവർത്തിക്കുന്നതിന് എന്നെ സഹായിച്ച ഈ നാട്ടിലെ എല്ലാ വിഭാഗം ജനങ്ങൾക്കും നന്ദി അറിയിക്കുന്നു. അതോടൊപ്പം എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാവിധ സഹായസഹകരണങ്ങളും നൽകി കൂടെ നിന്ന സഹപ്രവർത്തകർ, ത്രിതല സംവിധാനത്തിലെ എല്ലാ വിഭാഗം ഉദ്യോഗസ്ഥർക്കും മറ്റ് വിവിധ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർക്കും പ്രത്യേകം നന്ദി അറിയിക്കുന്നു

 കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്തിച്ച എൽഡിഎഫ് മുന്നണിക്കും, എന്റെ പാർട്ടിയായ ലോക് താന്ത്രിക് ജനതാദൾ നും പതിനൊന്നാം വാർഡിലെ മുഴുവൻ വോട്ടർമാർ. തുടങ്ങി എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു. തുടർന്നും നിങ്ങൾ എല്ലാവരുടെയും സഹായ സഹകരണം പ്രതീക്ഷിച്ച് കൊണ്ട്
   സ്നേഹപൂർവം
ജോസ് തോമസ് മാവറ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only