കൂമ്പാറ കെ.എസ് ഈ ബി ഓഫീസിൽ ഒഴിവുള്ള ലൈൻമാൻ തസ്തിക ഉടൻ നികത്തണമെന്ന് യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു.
മലയോര പ്രദേശങ്ങൾ ഉൾപ്പെടുന്ന ഇവിടെ 9 ലൈൻമാൻമാർ വേണ്ട സ്ഥാനത്ത് 2 പേർ മാത്രമാണുള്ളത്.
മലയോര പ്രദേശങ്ങൾ ഉൾപ്പെടുന്ന സെക്ഷൻ പരുധിയിൽ തന്നെ ഈ പ്രദേശങ്ങളിൽ ചെറിയ മഴയിൽ പൊലും ലൈനുകളിൽ തകരാർ സംഭവിച്ച് വൈദ്യുതി മുടങ്ങുന്നതും പതിവായതിനാൽ
കാലവർഷം തുടങ്ങാൻ മാസങ്ങൾ മാത്രം അവശേഷിക്കേ ഒഴിവുള്ള തസ്തികകൾ എത്രയും വേഗം നികത്തണമെന്നും നാട്ടുകാരൻ കൂടിയായ എം എൽ എ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും യോഗം ആവിശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, ഉൻമേഷ് മരഞ്ചാട്ടി, സുഹൈൽ കൽപ്പൂര്, ജിൻ്റോ പുഞ്ചത്തറപ്പിൽ,ഗിൽഗ ജോസ്, അജിൻ ജോൺ, ഡിബിൻ കൂമ്പാറ, അമൽ സണ്ണി,സച്ചിൻ കുരിവിക്കാട്ടിൽ, ജോബിൻസ് പെരുമ്പൂള, അതുല്യ മനോജ്, എഡ്വിൻ ഇലവുങ്കൽ ,എൻ.കെ സി ബാവ എന്നിവർ പ്രസംഗിച്ചു.
Post a Comment