മുക്കം:കെട്ടും മട്ടും മാറി സൗന്ദര്യത്തികവിലേക്ക് ചുവടുവെക്കാനൊരുങ്ങി മുക്കം നഗരം.സുന്ദരനഗരമാവാനൊരുങ്ങുന്ന മുക്കം ആലിൻ ചുവട്ടിലെ ഒരു ഭാഗം ഇൻ്റർലോക്ക് കട്ടപതിപ്പിക്കുന്ന ജോലി പൂർത്തിയായി. മറുഭാഗത്തെ ജോലി ഉടൻ പൂർത്തീകരിക്കുമെന്ന് അധികൃതർ അറിയിച്ചു
പണി പൂർത്തീകരിച്ച ഭാഗം നാളെയോടെ ഗതാഗതത്തിന് തുറന്നു കൊടുത്തേക്കും. നേരത്തേ പി.സി.റോഡിൽ നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഇൻ്റർലോക്ക് കട്ട പതിച്ച് ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. നാളെ മുതൽ ഇതുവഴി വാഹനങ്ങൾ കടത്തിവിടുന്നതോടെ മുക്കം നഗരത്തിലെ രൂക്ഷമായ ഗതാഗത തടസ്സത്തിന് ആശ്വാസമാവും. അഭിലാഷ് ജംഗ്ഷൻ മുതൽ ഇൻ്റർലോക്ക് പണിയാരംഭിക്കുന്ന ഉടയാടക്ക് സമീപം വരെയുള്ള റോഡിൻ്റെ ടാറിംഗ് പൂർത്തിയായിട്ടുമുണ്ട്
മുക്കം നഗരത്തിൻ്റെ ഹൃദയഭാഗമെന്ന് വിശേഷിപ്പിക്കുന്ന ആലിൻചുവടിന് ചുറ്റിലും ഇൻറർലോക്ക് കട്ട പതിച്ച് റോഡ് നവീകരിക്കുന്നതോടെ സൗന്ദര്യവത്കരണത്തിന് മാറ്റുകൂടും.ഇതോടനുബന്ധിച്ചുള്ള പ്രവൃത്തി കൂടി പൂർത്തിയാകുന്നതോടെ മുക്കത്തിൻ്റെ മുഖച്ഛായ മാറും.
✒️ എൻ ശശികുമാർ
Post a Comment