കാരശ്ശേരി:
കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ രണ്ടാം നൂറ് ദിന പരിപാടിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കേരളത്തിൽ ഒന്നാകെ നടപ്പിലാക്കുന്ന ബൃഹത്തായ പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക്. 7, 8 വാർഡ് തല യോഗം കൃഷിഭവനിൽ വാർഡ് മെമ്പർ ശിവദാസൻ കാരോട്ടിൽ ഉത്ഘാടനം ചെയ്തു. നൗഷാദ് കെ.കെ അധ്യക്ഷനായിരുന്നു. കൃഷി ഓഫീസർ രേണുക അസിസ്റ്റന്റ് കൃഷി ഓഫീസർ ഹരികുമാർ , മിഥുൻ കൃഷി വകുപ്പ് ഉദ്യേഗസ്ഥർ, CDS, ADS ഭാരവാഹികൾ, അംഗനവാടി വർക്കർ മാർ , ആശാ വർക്കർ , കൃഷിക്കാർ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു
Post a Comment