Apr 17, 2022

കീഴുപറമ്പിൽ എട്ടു വയസ്സുകാരന്റെ കാല്‍ ക്ലോസറ്റില്‍ കുടുങ്ങി; രക്ഷകരായി മുക്കം അഗ്നിരക്ഷാസേന


കീഴുപറമ്പ്:കീഴുപറമ്പിൽ വീട്ടിൽ കുളിക്കുന്നതിനിടയിൽ കാൽ വഴുതി ക്ലോസറ്റിനകത്ത് വീണ എട്ട് വയസ്സുകാരൻ അമൽ നസീമിന് മണിക്കൂറുകൾ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിൽ രക്ഷകരായി മുക്കം അഗ്നിരക്ഷാസേന. ബന്ധു വീട്ടിൽ വിരുന്നിനെത്തിയ അമൽ വൈകുന്നേരം ബാത്ത് റൂമിൽ കുളിക്കുന്നതിടെ കാൽ വഴുതി ക്ലോസറ്റിൽ കുടുങ്ങുകയായിരുന്നു.

തുടർന്ന് വിവരമറിഞ്ഞ് വീട്ടുകാരും നാട്ടുകാരും ഉടൻതന്നെ കാൽ ക്ലോസറ്റിൽ നിന്ന് എടുക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് കുട്ടിയെ രക്ഷപ്പെടുത്താൻ കഴിയാത്ത സാഹചര്യത്തിൽ മുക്കം അഗ്നിരക്ഷാ സേന ഓഫീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ രക്ഷപ്പെടുത്തി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only