Apr 30, 2022

കേരളത്തിൽ നിന്ന് ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക തയ്യാറായി


കരിപ്പൂർ: ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം കേരളത്തിൽ നിന്നുള്ള തീർഥാടകരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടന്നു. 10,565 അപേക്ഷകളിൽ കേരളത്തിന് ലഭിച്ച ഹജ്ജ് ക്വോട്ടയായ 5,274 സീറ്റിലേക്കാണ് നറുക്കെടുപ്പ് നടന്നത്. ഹജ്ജിന് 1609 പേർക്ക് നേരിട്ട് അവസരം ലഭിച്ചു. ബാക്കിയുള്ളവരെയാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. കരിപ്പൂർ ഹജ്ജ് ഹൗസിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു

ആദ്യ നറുക്കെടുപ്പിൽ അവസരം ലഭിക്കാത്തവരെ കാത്തിരിപ്പ് പട്ടികയിലുൾപ്പെടുത്തി പിന്നീട് വരുന്ന ഒഴിവിലേക്ക് പരിഗണിക്കും. നറുക്കെടുപ്പിനു ശേഷം കവർഹെഡിന്‍റെ മൊബൈൽ നമ്പറിലേക്ക് സന്ദേശം ലഭിക്കും. കൂടാതെ, ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ അപേക്ഷകരുടെ പാസ്പോർട്ട് നമ്പർ നൽകിയാലും നറുക്കെടുപ്പ് വിവരം അറിയാം. കൂടുതൽ വിവരങ്ങൾക്ക്: 04832710717, 0483 2717572

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only