ബസ്റ്റാന്റ് കവാടത്തിലെ ഡ്രൈനേജ് പുനർ നിർമ്മാണം നടത്തുന്നതിനായാണ് പ്രവേശം നിരോധിച്ചത്. കൂടരഞ്ഞി റോഡിൽ നിന്നുമുള്ള പ്രവേശന ഭാഗത്തെ ഡ്രൈനേജിന്റെ പ്രവ്യത്തി പൂർത്തീകരിച്ചു കഴിഞ്ഞാൽ ഈ ഭാഗം തുറന്ന് കൊടുത്ത് ചർച്ച് റോഡിൽ നിന്നുമുള്ള ബസ്സ്റ്റാന്റാന്റിന്റെ പ്രവേശന ഭാഗത്ത് പുതിയ ഡ്രൈനേജ് നിർമ്മിക്കുന്ന പ്രവൃത്തി ആരംഭിക്കും. തിരുവമ്പാടി ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായാണ് ഈ പ്രവൃത്തികൾ നടത്തുന്നതെന്നും ജനങ്ങൾ സഹകരിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അറിയിച്ചു
Post a Comment