പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ മുഹ്‌സിൻ മുനീറിനെ കുന്ദമംഗലം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പാലക്കാട്ടേക്ക് കൊണ്ടുപോയി.
കേസിലെ പ്രധാന പ്രതികളെല്ലാം നേരത്തെ പിടിയിലായിരുന്നു. അഞ്ചുമാസത്തിന് ശേഷമാണ് ഒരാൾ പിടിയിലാകുന്നത്. കുന്ദമംഗലം സ്വദേശിയാണ് മുഹ്‌സിൻ മുനീർ. പോപ്പുലർഫ്രണ്ട് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ഇയാൾ.
നവംബർ 15ാം തീയതിയാണ് സഞ്ജിത്തിൻറെ കൊലപാതകം നടന്നത്. ഭാര്യയുമായി ബൈക്കിൽ വരുമ്പോൾ തടഞ്ഞ് നിർത്തി വെട്ടിവീഴ്ത്തുകയായിരുന്നു. ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘമാണ് വെട്ടിക്കൊന്നത്.
സഞ്ജിത്തിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നു
Post a Comment