Apr 13, 2022

കോൺക്രീറ്റ് മിക്സ് ചെയ്യുന്ന വാഹനം മറിഞ്ഞ് അപകടം


കോഴിക്കോട്: മുക്കം അങ്ങാടിയിൽ കോൺക്രീറ്റ് മിക്സ് ചെയ്യുന്ന വാഹനം മറിഞ്ഞ് അപകടം. മുക്കം ടൗൺ നവീകരണ പ്രവർത്തനകൾക്ക്‌ എത്തിച്ച കോൺക്രീറ്റ് മിക്സ് ചെയ്യുന്ന വാഹനമാണ് മറിഞ്ഞത്.

മുക്കം അഭിലാഷ് ജംഗ്ഷനിൽ ഡ്രൈനേജുകൾ കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടസമയത്ത് വാഹനത്തിൽ ഡ്രൈവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പരിക്കുകളില്ലാതെ ഡ്രൈവർ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം അഭിലാഷ് ജംഗ്ഷനിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.


റിപ്പോർട്ടർ : ശശികുമാർ മുക്കം  

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only