Apr 8, 2022

റംഷിക്ക് അഭിനന്ദനങ്ങൾ നേർന്ന് രാഹുൽ ഗാന്ധി


മുക്കം : മിസ്റ്റർ കേരള 65 കിലോ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ മുക്കം സ്വദേശി റംഷിക്ക് അഭിനന്ദനങ്ങൾ നേർന്ന് രാഹുൽ ഗാന്ധി എം. പി

റംഷി നേടിയ വിജയം അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തിനും അച്ചടക്കത്തിനുമുള്ള അംഗീകാരമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു


മുക്കത്ത് നിന്നുള്ള ഞങ്ങളുടെ പ്രതിഭ സംസ്ഥാന തലത്തിൽ അംഗീകരിക്കപ്പെടുന്നതിന് സാക്ഷ്യം വഹിച്ചതിൽ സന്തോഷമുണ്ട്. ദേശീയ അന്തർദേശീയ വേദികളിൽ മത്സരിക്കാൻ തക്കവണ്ണം യുവ പ്രതിഭകളെ നിങ്ങൾ തുടർന്നും പരിപോഷിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഭാവി ഉദ്യമങ്ങളിൽ എല്ലാ വിധ ആശംസകൾ നേരുന്നുവെന്നും രാഹുൽ ഗാന്ധി എം. പി കത്തിൽ പറഞ്ഞു.

രാഹുൽ ഗാന്ധി എം. പി അയച്ച കത്ത് മുക്കത്തു വെച്ചു നടന്ന ചടങ്ങിൽ യൂത്ത്കോൺഗ്രസ്സ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ആർ. ഷഹീൻ റംഷിക്ക് കൈമാറി.മുക്കം മുനിസിപ്പൽ കൗൺസിലർമാരായ വേണു കല്ലുരുട്ടി, യാസർ,യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി സജീഷ് മുത്തേരി,ജുനൈദ് പാണ്ടികശാല, നിഷാദ്, ലെറിൻ റാഹത്ത്, സവിജേഷ് മണാശ്ശേരി, മുൻദിർ , അഭിജിത്ത് എന്നിവർ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only