പൊതുമരാമത്ത് വകുപ്പ് റോഡിൽ കള്ളിപ്പാറയ്ക്ക
സമീപത്തെ വ്യൂ പോയിന്റ് സ്വകാര്യ റിസോർട്ട്
അധികൃതർ കയ്യേറി കമ്പി വേലി സ്ഥാപിച്ചതായി
പരാതി. ഈ റോഡിലൂടെ പോകുന്ന വിനോദ
സഞ്ചാരികൾ വാഹനം നിർത്തി താഴ്വാരത്ത
കാഴ്ചകൾ കാണുന്ന സ്ഥലമാണ് ഇത്.
ഈ വ്യൂ പോയിന്റ് തങ്ങളുടെ
അധീനതയിലാക്കാനാണ് ഇവിടെ കമ്പിവേലി
സ്ഥാപിച്ച് യാത്രക്കാരുടെ പ്രവേശനം തടയാൻ
സ്വകാര്യ വ്യക്തി ശ്രമിക്കുന്നത് എന്നാണ്
ആക്ഷേപം. പൊതുസ്ഥലം കയ്യേറിയതിനെതിരെ
നടപടി വേണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
Post a Comment