Apr 24, 2022

ആവശ്യമായ ജീവനക്കാര് ഇല്ലാതെ കൂമ്പാറ കെഎസ്ഇബി ഓഫീസിന്റെ താളം തെറ്റുന്നു. സി പി ഐ മരഞ്ചാട്ടി ബ്രാഞ്ച്


കൂമ്പാറ :ആവശ്യമായ ജീവനക്കാര് ഇല്ലാതെ കൂമ്പാറ കെഎസ്ഇബി ഓഫീസിൻറെ പ്രവർത്തനം താളം തെറ്റി ഇരിക്കുകയാണ് .ഈ പ്രശ്നത്തിൽ മേലധികാരികളുടെ ഭാഗത്ത്നിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് സിപിഐ, മരഞ്ചാട്ടിബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു, എടി. സുകുമാരൻ സ്വാഗതം പറഞ്ഞു.കെസണ്ണി, അധ്യക്ഷത വഹിച്ചു, കെ എം അബ്ദുറഹ്മാൻ, ഉദ്ഘാടനം ചെയ്തു. കെ മോഹനൻ മാസ്റ്റർ രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു. തോംസൺ മൈലാടി. സിബി സെബാസ്റ്റ്യൻ, ആശംസ അറിയിച്ചു, സെക്രട്ടറിയായി സാജി കണിയാം കുന്നേൽ, അസിസ്റ്റൻറ് സെക്രട്ടറിയായി ജോസ് പോൾ വെള്ള പ്ലാക്കൽ എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only