ഓമശ്ശേരി:ജല ജീവൻ മിഷൻ ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് ഓമശ്ശേരി പഞ്ചായത്തിൽ തുടക്കമായി.കേന്ദ്ര-കേരള സർക്കാറുകളുടേയും ഗ്രാമപഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ ആവശ്യക്കാർക്ക് മുഴുവൻ ശുദ്ധജലം പൈപ്പ് ലൈൻ വഴി വീട്ടുപടിക്കലെത്തിക്കുന്ന ബൃഹത്തായ പദ്ധതിയാണ് ജല ജീവൻ മിഷൻ.നിലവിൽ കുടിവെള്ള പദ്ധതികളിൽ അംഗത്വമുള്ളവർ ഉൾപ്പടെ ഓമശ്ശേരി പഞ്ചായത്തിൽ പതിനായിരം കണക്ഷനുകളാണ് ലക്ഷ്യമിടുന്നത്.പത്തൊമ്പത് വാർഡിലേയും വികസന സമിതി അംഗങ്ങളും സാമൂഹ്യ-രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്ത വിപുലമായ പഞ്ചായത്ത് തല ശിൽപശാല പുത്തൂർ ഗവ:യു.പി.സ്കൂൾ ഹാളിൽ ഡോ:എം.കെ.മുനീർ എം.എൽ.എ.ഉൽഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.
വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഒ.പി.സുഹറ,പഞ്ചായത്തംഗം കെ.ആനന്ദ കൃഷ്ണൻ,വാർഡ് മെമ്പർ പി.ഇബ്രാഹീം ഹാജി,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി,വിവിധ സംഘടനാ പ്രതിനിധികളായ പി.പി.കുഞ്ഞായിൻ,യു.കെ.ഹുസൈൻ,കെ.പി.അയമ്മദ് കുട്ടി മാസ്റ്റർ,ഒ.കെ.സദാനന്ദൻ,ടി.ശ്രീനിവാസൻ,നൗഷാദ് ചെമ്പറ,ഒ.പി.അബ്ദുൽ റഹ്മാൻ,ബേബി മഞ്ചേരിൽ,എ.കെ.അബ്ദുല്ല,ഒ.കെ.നാരായണൻ,റസാഖ് മാസ്റ്റർ തടത്തിമ്മൽ,പുത്തൂർ സ്കൂൾ പി.ടി.എ.പ്രസിഡണ്ട് പി.വി.സ്വാദിഖ്,സുഹറാബി നെച്ചൂളി,പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.സി.ജോയി സംസാരിച്ചു.വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.പി.അബ്ദുൽ സലാം നിർവ്വഹണ വിശദീകരണവും ടീം ലീഡർ ജ്യോതിസ് ജോസ് പദ്ധതി വിശദീകരണവും നടത്തി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.എം.രാധാമണി ടീച്ചർ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ദീപു രാജു നന്ദിയും പറഞ്ഞു.പഞ്ചായത്ത് മെമ്പർമാരായ എം.ഷീജ ബാബു,കെ.കരുണാകരൻ മാസ്റ്റർ,കെ.പി.രജിത,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,ഫാത്വിമ അബു,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്,സീനത്ത് തട്ടാഞ്ചേരി,പങ്കജവല്ലി,എം.ഷീല,ഡി.ഉഷാ ദേവി ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കേന്ദ്ര-സംസ്ഥാന-പഞ്ചായത്ത് ഭരണകൂടങ്ങളുടെ 90 ശതമാനം സബ്സിഡിയോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.ജല ജീവൻ മിഷൻ പദ്ധതി വഴി മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും എ പി എൽ-ബി പി എൽ വ്യത്യാസമില്ലാതെ പത്ത് ശതമാനം ഗുണഭോക്തൃവിഹിതം അടച്ച് കണക്ഷൻ എടുക്കാവുന്നതാണ്.കേന്ദ്രസർക്കാർ 50 ശതമാനം വിഹിതവും സംസ്ഥാന സർക്കാർ 25 ശതമാനം വിഹിതവും ഗ്രാമപഞ്ചായത്ത് 15 ശതമാനം വിഹിതവുമുൾപ്പടെ 90 ശതമാനം ഗവൺമെൻറ് സബ്സിഡിയും 10 ശതമാനം ഗുണഭോക്തൃ വിഹിതവുമായാണ് നിശ്ചയിച്ചത്.മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കുമുള്ള പദ്ധതിയായതിനാൽ അപേക്ഷിക്കുന്ന എല്ലാവർക്കും മുൻഗണനാ ക്രമമനുസരിച്ച് വാട്ടർ കണക്ഷൻ ലഭിക്കും.ഈ പദ്ധതിയുടെ ഉടമസ്ഥതയും ഉത്തരവാദിത്വവും ഗ്രാമപഞ്ചായത്തിനും ഗുണഭോക്തൃ സമിതികൾക്കുമായിരിക്കും.പദ്ധതിയുടെ നോഡൽ ഏജൻസി കേരള വാട്ടർ അതോറിറ്റിയാണ്.ഓമശ്ശേരിയിലെ നിർവ്വഹണ സഹായ ഏജൻസിയായി സി.ഒ.ഡി.താമരശ്ശേരിയെ നിയോഗിച്ചിട്ടുണ്ട്.
ചാലിയാറിൽ നിന്നെടുക്കുന്ന ജലം കൂളിമാട് സ്ഥാപിക്കുന്ന പ്ലാന്റിൽ നിന്നും ശുദ്ധീകരിച്ച് ആദ്യമെത്തുക ചാത്തമംഗലം താന്നിക്കോട് മലയിൽ നിർമ്മിക്കുന്ന ടാങ്കിലേക്കാണ്.ഓമശ്ശേരി ഉൾപ്പടെ 9 പഞ്ചായത്തുകളിലേക്കും രണ്ട് മുനിസിപ്പാലിറ്റിയിലേക്കും ആവശ്യമായ ജലമാണ് ഇവിടെയെത്തുക.തുടർന്ന് അതത് പഞ്ചായത്തുകളിൽ സ്ഥാപിക്കുന്ന ടാങ്കുകളിലേക്ക് സപ്ലൈ ചെയ്യും.ഓമശ്ശേരിയിൽ ടാങ്ക് നിർമ്മിക്കാനുദ്ദേശിക്കുന്നത് വെളിമണ്ണ ഏലിയാമ്പറ മലയിലാണ്.പദ്ധതിയുടെ സർവ്വേ നടപടികൾ പുരോഗമിക്കുകയാണെന്നും അടുത്ത മാസം ടെണ്ടർ നടപടികൾ പൂർത്തിയാവുമെന്നും അധികൃതർ പറഞ്ഞു.
ഫോട്ടോ:ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ജല ജീവൻ മിഷൻ ശിൽപശാല പുത്തൂരിൽ ഡോ:എം.കെ.മുനീർ എം.എൽ.എ.ഉൽഘാടനം ചെയ്യുന്നു.
Post a Comment