കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 853 പേർ100 ദിനം തൊഴിൽ എന്ന ലക്ഷ്യം പൂർത്തീകരിച്ചു. 117926 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും 35574000/- രൂപ അവിദഗ്ത വേതനമായി നേടിഎടുക്കാനും സാധിച്ചു.
55474400 രൂപ ആകെ ചിലവ് രേഖപ്പെടുത്തി. സീനിയർ സിറ്റിസൺ തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു സമ്മാനവും നൽകി. ഏറ്റവും നല്ല മേറ്റായി തെരഞ്ഞെടുത്ത ബിന്ദു ഷാജു തോട്ടക്കാടിനെ ആദരിച്ചു.. ആദരവ് ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. സ്മിത ഉത്ഘാടനം നിർവ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ
സത്യൻ മുണ്ടയിൽ, ജിജിത സുരേഷ്, ബ്ലോക്ക് പഞ്ചായത്തംഗം എം.എ സൗദാ ഗ്രാമപഞ്ചായത്തംഗങ്ങളായ എൻ.ആർ. ഇ .ജി അസിസ്റ്റന്റ് എഞ്ചിനീയർ മുഹമ്മദ് ഷാഫി, ഓവർസിയർമാരായ അംജദ് എം, സെയ്ത് . എ.കെ. എന്നിവർ സംസാരിച്ചു.
Post a Comment