May 10, 2022

അസാനി' ശക്തിപ്പെട്ടു; 24 മണിക്കൂറിനകം തീവ്ര ചുഴലിക്കാറ്റാകും


ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി ശക്തിപ്പെട്ടു.

‘അസാനി’ ചുഴലിക്കാറ്റ് 24 മണിക്കൂറിനുളളില്‍ തീവ്ര ചുഴലിക്കാറ്റാകും. 

ആന്ധ്ര, ഒഡീഷ തീരത്തുകൂടി നീങ്ങുന്ന ചുഴലിക്കാറ്റ് കരതൊടില്ലെന്നാണ് നിഗമനം. 

പോര്‍ട് ബ്ലെയറിന് 300 കിലോമീറ്റര്‍ അകലെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന   ചുഴലിക്കാറ്റ്  വടക്കുകിഴക്കന്‍ ദിശയില്‍ നീങ്ങുമെന്നാണ് കണക്കാക്കുന്നത്.  

നിലവിലെ സ്ഥിതിയില്‍ കേരളത്തില്‍ ചുഴലിക്കാറ്റ് വലിയ സ്വാധീനം ചെലുത്തില്ലെന്നാണ് നിഗമനം.

അതേ സമയം  മലയോര മേഖല  പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only