താമരശ്ശേരി: കുടുക്കിൽ ഉമ്മരം അരേറ്റകുന്നുമ്മൽ മുഹമ്മദിൻ്റെ മകൻ ഇന്നലെ മരണപ്പെട്ട ഫൈറാസ് എന്ന ജംനാഷിൻ്റെ അപകടത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ.
പുലർച്ചെ ഫോൺ വന്നതിനെ തുടർന്നാണ് ജംനാഷ് ഇരൂട് ഭാഗത്തേക്ക് പോയത്, ആരാണ് ഫോൺ വിളിച്ചതെന്ന് അന്വേഷിക്കണം. മരണ കാരണമായ പരിക്ക് തലയുടെ പിൻവശത്താണ്, ശരീരത്തിൽ അപകടത്തിൽ സംഭവിക്കാവുന്ന രൂപത്തിലുള്ള മറ്റ് പരുക്കുകൾ ഒന്നും തന്നെയില്ല, അതേ പോലെ ജംനാസ് സഞ്ചരിച്ച ബൈക്ക് ആരുടേതെന്നും അറിയില്ല.
സുഹൃത്തുക്കൾ ചേർന്ന് ഒരു പെൺകുട്ടിയെ തട്ടികൊണ്ടു വന്നതുമായി ബന്ധപ്പെട്ട് പല കോണിൽ നിന്നും ഭീഷണി ഫോണുകളും, സന്ദേശങ്ങളും വന്നതായും ചിലയാളുകളെ ജംനാഷ് ഭയപ്പെട്ടിരുന്നതായും പിതൃസഹോദരൻ ഹമീദ് പറഞ്ഞു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നു കാണിച്ച് കോടഞ്ചേരി പോലീസിൽ പരാതി നൽകിയതായി പിതാവ് മുഹമ്മദ് പറഞ്ഞു.
പെരുന്നാൾ ദിനമായ മെയ് മൂന്നിന് പുലർച്ചെ ആറരയോട് കൂടിയാണ് അപകടം, അപകടത്തെ തുടർന്ന് ഇന്നവരെ അബോധാവസ്ഥയിൽ വെൻ്റിലേറ്ററിൽ ആയിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്.
ജംനാഷിൻ്റെയും, സഹോദരൻ്റെയും ഫോണിലേക്ക് വന്ന ഭീഷണി സന്ദേശങ്ങൾ പോലീസിന് കൈമാറിയതായി സഹോദരൻ പറഞ്ഞു.
അപകടം സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തി ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
Post a Comment