ലക്കിടി:വയനാട് ഗേറ്റ് ന് തൊട്ടടുത്തു ഫോറെസ്റ്റ് ഓഫിസിനു സമീപം ബൈക്കും കണ്ടയിനർ ലോറിയും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. കല്പറ്റ ഗൂഡലായി കുന്ന് സ്വദേശി തയ്യിൽ അബ്ദുൾ മജീദ് -നസീമ ദമ്പതികളുടെ മകൻ മുഹമ്മദ് ഹർഷൽ(19)ആണ് മരണപെട്ടത്. അടിവാരത്ത് നിന്ന് കല്പറ്റക്ക് വരുന്ന ബൈക്കും കൽപറ്റയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലോറിയും ആണ് അപകടത്തിൽ പെട്ടത്.
ലോറി ബൈക്കിൽ ഇടിച്ച ശേഷം ബൈക്കിന് മുകളിലൂടെ കയറി ഇറങ്ങി എന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. ലോറി നിർത്താതെ പോയി. കൂടെ ബൈക്കിൽ യാത്ര ചെയ്ത മറ്റൊരാളെ നിസാര പരിക്കുകളോടെ കല്പറ്റ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മൃതദേഹം ബത്തേരി താലൂക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
➖️➖️➖️➖️➖️➖️➖️➖️
Post a Comment