കോവാങ്:നേപ്പാളിൽ കാണാതായ താര എയർസിൻറെ യാത്രാ വിമാനം തകർന്നുവീണെന്ന് സൂചന. വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഗ്രാമീണർ സൈന്യത്തെ അറിയിച്ചു. സംഭവ സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർ നീങ്ങുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു. നാല് ഇന്ത്യക്കാർ അടക്കം 22 പേർ വിമാനത്തിലുണ്ടായിരുന്നു.
മുംബൈയിൽ നിന്നുള്ള ഇന്ത്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് നാലുപേരുമെന്നാണ് വിവരം.
മുസ്തങ്ങിലെ കോവാങ് എന്ന സ്ഥലത്താണ് വിമാനം കണ്ടെത്തിയത്. വിമാനത്തിൻറെ സ്ഥിതി എന്തെന്ന് വ്യക്തമല്ല. നേപ്പാളിലെ പൊക്കാറയിൽ നിന്ന് ജോംസമിലേക്ക് പോവുകയായിരുന്നു വിമാനമാണ് രാവിലെ കാണാതായത്. വിമാനവുമായുള്ള എല്ലാ ബന്ധവും ഇന്നലെ രാവിലെ 9.55 ഓടെ നഷ്ടപ്പെടുകയായിരുന്നു.
Post a Comment