May 26, 2022

എൻ.ഐ.ടിയിൽ വിദ്യാർത്ഥികൾക്ക് വ യറുവേദനയും ഛർദിയും


മുക്കം: കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റലുകളിൽ 150 ഓളം വിദ്യാർത്ഥികൾക്ക് വ യറുവേദനയും ഛർദിയും

ഇവർ കാമ്പസിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.ആരുടെയും നില ഗുരുതരമല്ല.ചൊവ്വാഴ്ച ഉച്ചയോടെയാണ് പലർക്കും വയറുവേദനയും ഛർദിയും അനുഭവപ്പെട്ടത്.ഒന്നാം വർഷ വിദ്യാർത്ഥികൾ ഉൾപ്പെടെ മൂവായിരത്തോളം വിദ്യാർത്ഥികളാണ് ഇപ്പോൾ കാമ്പസിലുള്ളത്. ഹോസ്റ്റലുകളിൽ ഉപയോഗിക്കുന്ന വെള്ളത്തിലൂടെയുള്ള വൈറസ് ബാധയാണ് രോഗകാരണമെന്നാണ് പ്രാഥമിക നിഗമനം.

വെള്ളം വിദഗ്ധ പരിശോധനയ്ക്ക് അയച്ചതായി എൻ.ഐ.ടി അധികൃതർ പറഞ്ഞു.ഒന്നാം വർഷ എം.ടെക് വിദ്യാർത്ഥികളുടെ പരീക്ഷ നടന്നുവരുകയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only