വയനാട്ടിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻവർദ്ധന :വിനോദകേന്ദ്രങ്ങൾ എല്ലാം നിറഞ്ഞു കവിഞ്ഞു :കച്ചവടക്കാർ എല്ലാവരും ഹാപ്പി.പക്ഷേ വയനാട്ടിലെ പൊതുജനങ്ങൾ മാലിന്യകൂമ്പാരത്തിൽ.
റോഡിനിരുവശവും ഭക്ഷണപാനീയങ്ങളുടെ അവശിഷ്ടങ്ങളും ഡിസ്പോസിബിൾ പ്ലേറ്റ്,ഗ്ലാസ് വെള്ളക്കുപ്പികൾ,ബിംഗോസ് സ്,ലൈസ് തുടങ്ങിയ ഫാസ്റ്റ്ഫുഡ് സംസ്കാരത്തിന്റെ കാലി കവറുകൾ.
ചുരം സംരക്ഷണ സമിതിക്കാർക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയായി.
ചുരം തുടങ്ങുന്നത് മുതൽ വാഹനം പാർക്ക് ചെയ്ത സ്ഥലങ്ങളിലെല്ലാം ഭക്ഷണത്തിന്റെ ആവശിഷ്ടങ്ങളും പ്ലേറ്റുകളും എല്ലാം വലിച്ചു വാരി ഇട്ടിരിക്കുന്നു. ഒഴിഞ്ഞുകിടക്കുന്ന കടകളുടെ മുമ്പിലും എല്ലാം ഇതുതന്നെയായിരുന്നു സ്ഥിതി. വയനാട് സന്ദർശിക്കുന്നവരുടെ കുപ്പത്തൊട്ടി ആയി ചുരവും,റോഡുകളുടെ ഇരുവശവും,അടഞ്ഞു കിടക്കുന്ന കടകളുടെ മുൻവശവും മാറിക്കൊണ്ടിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളായ ബാത്ത്റൂം, ടോയിലറ്റ് സൗകര്യങ്ങൾ ഇല്ലാത്തതും മാലിന്യം നിക്ഷേപിക്കാൻ വേസ്റ്റ് ബിൻ പോലെയുള്ള സൗകര്യങ്ങൾ ഇല്ലാത്തതും ഒരു കാരണമായി മാറിയിട്ടുണ്ട്.
ബന്ധപ്പെട്ട അധികാരികൾ മേൽ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ പൊതുജനങ്ങളുടെ ആരോഗ്യത്തിന് വരെ ഹാനികരമായി മാറും.
പ്രകൃതി അനുഗ്രഹിച്ച് നൽകിയ വയനാടിന്റെ, ചുരത്തിന്റെ നിലനിൽപ്പിനും മനോഹാരിതയ്ക്കും നിങ്ങളുടെ ഈ നടപടി ഭീഷണിയായിട്ടുണ്ട്. മാറേണ്ടത് നിങ്ങളുടെ മനസ്സാണ്. സ്വന്തം മാലിന്യം പൊതുസ്ഥലങ്ങളിലും ആൾക്കാരുടെ പറമ്പിലേക്കും വലിച്ചെറിയുന്നവരോട് നിങ്ങളുടെ ഈ ദുഷ്പ്രവൃത്തി പ്രകൃതിയോടും പൊതുജന സമൂഹത്തിനോടും ഭാവിതലമുറയോടും ചെയ്യുന്ന കൊടും ക്രൂരതയാണ്. പ്രകൃതിയിൽ നിന്നും നിങ്ങൾക്ക് ലഭിച്ച പരിശുദ്ധിയും മനോഹാരിതയും നിലനിൽക്കണമെങ്കിൽ ഇത്തരം കാര്യങ്ങൾ അധികാരികൾ ശ്രദ്ധിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
Post a Comment