May 25, 2022

കാട്ടുപന്നിയെ കൊല്ലാം: ഉത്തരവിടാനുള്ള അധികാരം ഇനി തദ്ദേശസ്ഥാപന മേധാവികൾക്ക്‌


കോട്ടയം: കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനുള്ള അനുവാദം നൽകാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർക്ക് നൽകാൻ സർക്കാർ തീരുമാനം. വനംമന്ത്രി എ.കെ ശശീന്ദ്രൻ മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. ബന്ധപ്പെട്ട ഓഫീസർമാരായി കോർപ്പറേഷൻ, മുനിസിപ്പൽ, പഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തും. കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്കരിക്കണം. ഇക്കാര്യം ബന്ധപ്പെട്ടവർ ഉറപ്പുവരുത്തി വനം വകുപ്പിനെ അറിയിക്കണം. പഞ്ചായത്ത് പ്രസിഡന്റുമാർ അതാത് പ്രദേശത്തെ തോക്ക് ലൈസൻസുള്ളവരുടെ പാനൽ തയ്യാറാക്കി അവരുടെ സഹായത്തോടെ കാട്ടുപന്നിയെ വെടിവച്ചു കൊല്ലാം. പോലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെയും ചെയ്യാം.

കാട്ടുപന്നിയെ കുരുക്കിട്ട് പിടിക്കാം. പക്ഷെ കറണ്ടടിപ്പിക്കാനോ, വിഷപ്രയോഗം നടത്താനോ പാടില്ല. ചീഫ് വൈൽഡ് ലൈഫ് വാർഡനായിരുന്നു നേരത്തെ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ ഉത്തരവ് നൽകേണ്ടിയിരുന്നത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only