May 26, 2022

കൊളക്കാടൻ മിനിമോൾ ചെരിഞ്ഞു.


പഴം കൊടുക്കാൻ വന്ന കുട്ടിയെ തുമ്പി​ക്കൈയിൽ എടുത്തെറിയാൻ ശ്രമിച്ച് വാർത്തകളിൽ നിറഞ്ഞ ആന ചെരിഞ്ഞു. 

തൃക്കളയൂർ പ്രദേശവാസികളുടെ പ്രിയപ്പെട്ട മിനി ആനയാണ് വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിയോടെ തൃക്കളയൂർ ക്ഷേത്രത്തിന് സമീപത്ത് ചെരിഞ്ഞത്. 
48 വയസായിരുന്നു.

കുനിയിൽ സ്വദേശി കൊളക്കാടൻ നാസറാണ് ആനയുടെ ഉടമ. 

കഴിഞ്ഞ 30 വർഷമായി നാസറും പാപ്പാനും ആണ് ആനയെ പരിപാലിച്ചിരുന്നത്. 

കുടുംബത്തിലെ ഒരു അംഗത്തെ പോലെയായിരുന്നു മിനിയെന്ന് നാസർ പറഞ്ഞു. 
അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. 
ഇന്നലെ ഭക്ഷണം നൽകിയാണ് മിനിയുടെ അടുത്തു നിന്ന് മടങ്ങിയത്. 

പുലർച്ചെ പാപ്പാൻ വിവരമറിയിച്ചപ്പോൾ ഓടിയെത്തുകയായിരുന്നെന്നും നാസർ കൂട്ടിച്ചേർത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only