May 4, 2022

വെറുപ്പിന്റെ പ്രചാരകരെ പടിക്ക് പുറത്ത് നിർത്തണം : നജീബ് കാന്തപുരം


താമരശ്ശേരി: സ്നേഹത്തിനും സാഹോദര്യത്തിനും രാജ്യത്തിനു മാതൃകയായി നിലകൊള്ളുന്ന കേരളീയ സമൂഹത്തിനിടയിൽ വെറുപ്പിന്റെ പ്രചാരകരായി വരുന്ന വർ ആരായാലും അവരെ പൊതുമണ്ഡലത്തിന്റെ പടിക്കു പുറത്ത് നിർത്തണമെന്ന് നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു. കൂടത്തായിൽ ഇസ്ലാമിക് ദഅവ സെന്റർ (ഐ.ഡി.സി) മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന ഈദ് സോഷ്യൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. റഫീഖ് സക്കരിയ്യ ഫൈസി അദ്ധ്യക്ഷത വഹിച്ചു. എസ് .വൈ .എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായ്, പി.പി.കുഞ്ഞായിൻ ഹാജി, വി.കെ. ഇമ്പിച്ചി മോയി, ഫൈസൽ ഫൈസി,എ.കെ. അബ്ബാസ് ഹാജി, എ.കെ. അമ്മദ് ഹാജി, പി.ടി. ആലിക്കുട്ടി ഹാജി, മുജീബ് കൂളിക്കുന്ന്, അഷ്റഫ് കൂടത്തായ്, വി.കെ.മുഹമ്മദ് ബാവ ഹാജി, സി.കെ. ഹുസൈൻ കുട്ടി, ഗഫൂർ കൂടത്തായ്, റൈസൽ കാക്കോഞ്ഞി  തുടങ്ങിയവർ പ്രസംഗിച്ചു. മാപ്പിളപ്പാട്ട് : ആത്മീയത,വിപ്ളവം, സൗഹൃദം എന്ന വിഷയത്തിൽ മിർഷാദ് യമാനി ചാലിയം സംവദിച്ചു. സെക്രട്ടറി മുനീർ കൂടത്തായ് സ്വാഗതവും എ.കെ. നിസാർ നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only