കൈതപ്പൊയിൽ -അഗസ്ത്യൻമുഴി റോഡിലെ കോടഞ്ചേരി- തമ്പലമണ്ണ പ്രദേശം ഗതാഗത യോഗ്യമാക്കുന്നതിനുള്ള പ്രവൃത്തി നാളെ ആരംഭിക്കും. നേരത്തെ കരാറുകരായ നാഥ് കൺസ്ട്രക്ഷൻസ് പ്രവൃത്തിയിൽ കൃത്യവിലോപം കാണിച്ചതിനാൽ ടെർമിനെറ്റ് ചെയ്തിരുന്നു.കാലവർഷം അടുത്തതോടെ പ്രവൃത്തി പൂർത്തിയാവാത്ത കോടഞ്ചേരി - തമ്പലമണ്ണ ഭാഗത്തെ യാത്ര പ്രയാസകരമായതിനാൽ അടിയന്തിര നടപടി എന്ന നിലക്ക് റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചിരുന്നു. കൂടരഞ്ഞി സ്വദേശി റെജി വർഗീസ് എന്നവർക്കാണ് ക്വട്ടേഷൻ ലഭിച്ചിരിക്കുന്നത്. തീരെ യാത്ര ദുർഘടമായ ഇടങ്ങൾ ക്വാറി മഗ്, ജി എസ് ബി എന്നിവ ഉപയോഗിച്ച് ഗതാഗതയോഗ്യമാക്കും.15 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി നടത്തുന്നത്.
Post a Comment