മുക്കം:
ആനയാംകുന്ന് ഗവൺമെന്റ് എൽ പി സ്കൂളിന് പുതിയായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.
ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി സ്മിത സ്വാഗതം പറഞ്ഞു.പൊതുമരാമത്ത് ബിൽഡിങ്‌സ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആർ സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു.കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എടത്തിൽ ആമിന,ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി പി ജമീല, കാരശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജിത സുരേഷ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തദേവി മൂത്തേടത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം എ സൗദ ടീച്ചർ, രാജിത മൂത്തേടത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ പി ഷാജി,ഇ.പി അജിത്, സുനിത രാജൻ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. കെ വിനോദ്, DEO ബൈജു, പ്രധാനാധ്യാപകൻ കെ സിദ്ദിഖ്,വി. എൻ ജംനാസ്,കെ. പി വിനു,കെ കോയ, ഷാജികുമാർ കെ, കെ.സി ആലി, സന്തോഷ് ജോൺ,പി കെ ഷംസുദ്ദീൻ, ജോസ് പാലിയത്ത്, തോമസ് മാത്യു,പി ടി എ പ്രസിഡന്റ് ടി അബൂബക്കർ, എസ് എം സി ചെയർമാൻ എ പി,മോയിൻ, അസീസ്. സി, ഇന്ഷാ മെഹറ, എന്നിവർ സംസാരിച്ചു. കുഞ്ഞാലി മമ്പാട്ട് നന്ദി പറഞ്ഞു..
Post a Comment