മലയാള ചലച്ചിത്ര താരം ശങ്കറിന്റെ മാതാവ് സുലോചന പണിക്കർ അന്തരിച്ചു. 85 വയസ്സായിരുന്നു എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനു സമീപമുള്ള കെ ബി പ്ലാസ ഫ്ലാറ്റിലായിരുന്നു താമസം. തെക്കേവീട്ടിൽ എൻ.കെ. പണിക്കർ ആണ് ഭർത്താവ്. ശങ്കറിനെ കൂടാതെ കൃഷ്ണകുമാർ, ഇന്ദിര എന്നിവരും മക്കളാണ്.
മലയാളത്തിൽ ശങ്കർ ആദ്യമായി അഭിനയിച്ചത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലാണ്. 1980കളിൽ പ്രശസ്ത നടൻ മോഹൻലാലും ശങ്കറും ഒരുമിച്ച് അഭിനയിച്ച ഏറെ ചലച്ചിത്രങ്ങൾ മലയാളത്തിൽ വിജയിച്ചു. ഒരു കാലഘട്ടത്തിൽ നായകവേഷങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന ശങ്കർ പിന്നീട് പതിയെ സജീവമല്ലാതെയായി.
പഴയകാല നായിക നടിമാരായിരുന്ന മേനക, അംബിക തുടങ്ങിയവർ ധാരാളം ശങ്കർ-ചിത്രങ്ങളിൽ നായികമാരായി അഭിനയിച്ചിട്ടുണ്ട്. 80-കളുടെ അവസാനത്തോടെ ശങ്കർ ചലച്ചിത്രരംഗത്ത് സജീവമല്ലാതെയാകുകയും, വ്യക്തിപരമായതും, ബിസിനസ്സ് സംബന്ധവുമായ കാരണങ്ങളാൽ യു.എസ്.എ യിലേക്ക് താമസം മാറ്റുകയും ചെയ്തും. കുറച്ച് കാലം കഴിഞ്ഞ് ചലച്ചിത്രലോകത്തേയ്ക്ക് മടങ്ങിവന്ന ശങ്കറിന് വേണ്ടത്ര അവസരങ്ങൾ ലഭിക്കാതിരിക്കുകയും അഭിനയിച്ച ചിത്രങ്ങളാകട്ടെ വിജയിക്കാതെയാകുകയും ചെയ്തു. ഇത് ശങ്കറിന്റെ ചലച്ചിത്രരംഗത്തെ വളർച്ചയെ ബാധിച്ചു.
Post a Comment