May 10, 2022

കന്നൂര്‍ സ്വദേശിനിയായ പതിനേഴുകാരിയെ കാണാതായിട്ട് പത്ത് ദിവസം; പെണ്‍കുട്ടി പോയത് തിക്കോടി സ്വദേശിയ്‌ക്കൊപ്പം: ബന്ധുക്കള്‍ ആശങ്കയിൽ


ഉള്ള്യേരി: പതിനേഴുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായി പത്തുദിവസത്തിനിപ്പുറവും ഒരു വിവരവും ലഭിക്കാത്തതിനാല്‍ രക്ഷിതാക്കളും ബന്ധുക്കളും ആശങ്കയില്‍. കഴിഞ്ഞ മാസം 29നാണ് കന്നൂര് ചിറ്റാരിക്കടവ് സ്വദേശിനിയെ കാണാതായതായി രക്ഷിതാക്കള്‍ അത്തോളി പൊലീസില്‍ പരാതി നല്‍കിയത്. 

ആലപ്പുഴ, കണ്ണൂര്‍, പറശ്ശിനിക്കടവ് ഭാഗങ്ങളില്‍ പൊലീസ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക പരിശോധന നടത്തിയിരുന്നു. മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 

വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി വൈകിട്ട് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചത്. പിന്നീട് പിതാവ് അത്തോളി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തിക്കോടി സ്വദേശിയായ സനല്‍ എന്ന ആളുടെ കൂടെ പോകാനിടയുണ്ടെന്ന് സംശയിക്കുന്നതായി പിതാവ് പരാതിയില്‍ പറഞ്ഞിരുന്നു. സനല്‍ സ്വകാര്യ ബസ്സ് ഡ്രൈവറാണെന്നാണ് പ്രാഥമിക വിവരം. പെണ്‍കുട്ടി സനലിനൊപ്പം പോയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അത്തോളി പൊലീസ് പറഞ്ഞു

 സംഭവ ദിവസം ഇയാള്‍ ബസ് ഉടമയില്‍ നിന്നും പണം വാങ്ങിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സനലിന്റ ബാങ്ക് അക്കൗണ്ടും പോലീസ് നിരീക്ഷിക്കുന്നുണ്ട്.

റുറല്‍ എസ്.പി.ഡോ.എ ശ്രീനിവാസന്റെ നിര്‍ദ്ദേശപ്രകാര, ക്രൈംബ്രാഞ്ച് റൂറല്‍ ജില്ലാ ഡി.വൈഎസ്.പി.ആര്‍ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അത്തോളി സി.ഐ പി.കെ ജിതേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ ടി. കെ.സുരേഷ് കുമാര്‍, എസ്.എസ്.പി.ഒ.ലിയ എന്‍ കെ, സി.പി.ഒ. സി.കെ ലനീഷ്, സി ബ്രാഞ്ച് എസ്.ഐമാരായ പി.പി മോഹനകൃഷ്ണന്‍, എം.പി.ശ്യാം, ജി.എല്‍ സന്തോഷ്, സൈബര്‍ സെല്‍ എസ്.ഐ പി.കെ സത്യന്‍, തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്ളത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only