May 3, 2022

പെരുവണ്ണാമുഴിയിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം, മുതുകാട്ടെ ഖനനം അവസാനിപ്പിക്കണമെന്ന് പോസ്റ്റർ


പെരുവണ്ണാമുഴിയിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം. ചുമരുകളിൽ പോസ്റ്ററുകൾ പതിച്ചു. മുതുകാട്ടെ ഖനനം ഒഴിവാക്കണമെന്നാണ് പോസ്റ്ററിൽ പറയുന്നത്. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെയും പോസ്റ്റർ പതിച്ചിട്ടുണ്ട്.

ഏപ്രിൽ ആദ്യം കേന്ദ്ര സർക്കാറിനും സംസ്ഥാന സർക്കാറിനുമെതിരെ സിപിഐ മാവോയിസ്റ്റ് സംഘടനയുടെ പോസ്റ്ററുകൾ കോഴിക്കോട് പ്രത്യക്ഷപ്പെട്ടിരുന്നു. കെ റെയിൽ പദ്ധതിക്കെതിരെയാണ് പോസ്റ്റർ പതിച്ചത്. മാട്ടിക്കുന്നിലെ ബസ്‌ സ്റ്റോപ്പിലും സമീപത്തുമാണ് രാത്രി സി പി ഐ മാവോയിസ്റ്റ് സംഘടനയുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
കേരളത്തെ കെ റെയില്‍ കമ്പനിക്ക് വിട്ടു നല്‍കി കൃഷി ഭൂമിയെ നശിപ്പിക്കുന്ന മോദി–പിണറായി സര്‍ക്കാറുകളുടെ ജനവിരുദ്ധ സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യണമെന്നാണ് പോസ്റ്ററിൽ ആഹ്വാനം ചെയ്യുന്നത്.

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ബിജെപി- സിപിഎം- കോണ്‍ഗ്രസ് പാര്‍ട്ടികളുടെ കള്ളക്കളിയാണ് നടക്കുന്നതെന്നും പോസ്റ്ററിൽ കുറ്റപ്പെടുത്തുന്നു. ഭാവി തലമുറക്കായി ഭൂസ്വത്ത് നിലനിര്‍ത്തണം. കേരളത്തെ കെ റെയില്‍ കമ്പനിക്ക് വിട്ട് നല്‍കി കൃഷി ഭൂമി നശിപ്പിക്കുന്ന മോദി -പിണറായി കൂട്ടുകെട്ടാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെന്നും പോസ്റ്ററിൽ പറയുന്നു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only