സംസ്ഥാനത്തെ പൂട്ടിയ മദ്യ വിൽപ്പനശാലകൾ തുറക്കാൻ തീരുമാനം. അടച്ചിട്ട ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കാൻ സർക്കാർ ഉത്തരവിറക്കി. പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് ഉത്തരവ്. എന്നാൽ എത്ര മദ്യവിൽപ്പനശാലകളാണ് ആരംഭിക്കുന്നതെന്ന് ഉത്തരവിലില്ല.
പൂട്ടിപ്പോയ മദ്യശാലകൾ പ്രീമിയം ഷോപ്പുകളായി ആരംഭിക്കണമെന്നും, വാക്ക് ഇൻ സൗകര്യത്തോടെ പുതിയ വിൽപ്പനശാലകൾ ആരംഭിക്കണമെന്നും ബവ്കോ ആവശ്യപ്പെട്ടിരുന്നു. ബവ്കോയുടെ വിദേശ മദ്യവിൽപ്പനശാലകളിലെ തിരക്കു കുറയ്ക്കുന്നതിനാണ് പുതിയ മദ്യവിൽപ്പനശാലകൾ അനുവദിച്ചത്.
പുതിയ മദ്യനയത്തിന്റെ ഭാഗമായി 68 ബവ്റിജസ് ഷോപ്പുകൾ തുറക്കുമെന്നാണ് ബവ്കോ അധികൃതർ സൂചിപ്പിച്ചിരുന്നത്. പരിശോധനകൾക്കുശേഷമേ അന്തിമ തീരുമാനം എടുക്കൂ. ദേശീയ–സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റർ പരിധിയിൽ മദ്യവിൽപ്പന നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവു വന്നതോടെയാണ് പട്ടികയിലുള്ള മിക്ക ഷോപ്പുകളും പൂട്ടേണ്ടിവന്നത്.
https://chat.whatsapp.com/H72Gh1dT82FHiMEN1juQe7
Post a Comment