കൂടരഞ്ഞി: തേങ്ങാ സംഭരണം ഉടൻ ആരംഭിക്കണമെന്നും കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വൺ ഇന്ത്യ വൺ പെൻഷൻ മുവ്മെന്റ് കൂടരഞ്ഞി പഞ്ചായത്ത് കമ്മറ്റിയുടെ നേത്യത്വത്തിൽ കൂടരഞ്ഞി കൃക്ഷി ഭവൻ്റെ മുൻപിലേക്ക് പ്രതിക്ഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
32 രൂപയ്ക്ക് പച്ചതേങ്ങ സംഭരണം പ്രഖ്യാപിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നാളികേര സംഭരണം ആരംഭിക്കാത്ത സർക്കാർ നടപടിയി പ്രതിക്ഷേധാർഹമാണെന്നും ഉൽപന്നങ്ങൾക്ക് ന്യായമായ വിലകിട്ടാതെയും കാട്ടുമൃഗങ്ങളുടെ ആക്രമണം മൂലവും കൃഷിക്കാർ ബുദ്ധിമുട്ടുമ്പോൾ ഞങ്ങളും കൃക്ഷിയിലേക്ക് എന്ന തട്ടിപ്പുമായി സർക്കാർ രംഗത്തിറങ്ങിയിരിക്കുകയാണന്നും യോഗം ആരോപിച്ചു
വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻ്റ് കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് മനു പൈമ്പിള്ളി അധ്യക്ഷത വഹിച്ച യോഗം
ജില്ലാ പ്രസിഡണ്ട് സണ്ണി വി.ജോസഫ് ഉദ്ഘാടനം ചെയ്യ്തു.ജോസ് മുളളനാനി, ജെയിംസ് മറ്റത്തിൽ, അബ്രാഹം വാമറ്റത്തിൽ,സന്തോഷ് പൊന്തക്കൽ എന്നിവർ പ്രസംഗിച്ചു.
Post a Comment