ഇന്ന് 18000 കുട്ടികൾക്ക് ഉച്ച ഭക്ഷണം കൊടുക്കാൻ ഒരുങ്ങി വിഘ്നേഷ് ശിവനും നയൻതാരയും. തെന്നിന്ത്യൻ സിനിമ കാത്തിരുന്ന വിവാഹ മാമാങ്കമാണ് ഇന്ന്. ബോളിവുഡിൽ നിന്ന് ഷാരൂഖ് ഖാൻ ഉൾപ്പടെ തെന്നിന്ത്യയിൽ മിക്ക താരങ്ങളും വിവാഹത്തിൽ പങ്കെടുക്കുന്നു. ഇപ്പോളിതാ 18000 കുട്ടികള്‍ക്ക് ഭക്ഷണം നൽകുന്നതിനെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്ത് വരുന്നത്. മഹാബലിപുരത്തെ ഹോട്ടലില്‍ വച്ച് ഇരുവരും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം. വിവാഹ വേദിയിലും പരിസര പ്രദേശത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാഹ വേദിയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശമില്ല. വിവാഹ ചിത്രങ്ങള്‍ പകര്‍ത്താന്‍ അതിഥികള്‍ക്കും അനുവാദമില്ല. വിവാഹ ചിത്രങ്ങള്‍ ഉച്ചയോടെ പുറത്തുവിടുമെന്ന് വിഘ്നേഷ് നേരത്തെ അറിയിച്ചിരുന്നു.
Post a Comment