ന്യൂഡൽഹി: രാജ്യത്ത് ഇന്ന് 13,313 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനുള്ളിൽ 38 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം ഇതുവരെയുള്ള ആകെ കോവിഡ് കേസുകൾ 4,33,44,958 ആയി ഉയർന്നു. മരണങ്ങൾ 5,24,941 ആയും വർധിച്ചു.
നിലവിൽ 83,990 പേർ കോവിഡ് ബാധിതരായി ചികിത്സയിലുണ്ട്. ഇതുവരെ രോഗബാധിതരായവരുടെ 0.19 ശതമാനമാണ് ഇന്ന് രോഗം ബാധിച്ചവർ. അതേസമയം, ദേശീയ രോഗമുക്തി നിരക്ക് 98.6 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു.
ദൈനംദിന കോവിഡ് സ്ഥിരീകരണ നിരക്ക് 2.03 ശതമാനവും ആഴ്ചയിലെ കോവിഡ് സ്ഥിരീകരണ നിരീക്ക് 2.18 ശതമാനവുമാണ്.
Post a Comment