Jun 3, 2022

തൃക്കാക്കരയിൽ യൂ ഡി എഫിന് ചരിത്ര വിജയം; ഉമാ തോമസ് 25015 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.



കൊച്ചി: തൃക്കാക്കര യിൽ പി ടി തോമസിന്റെ മരണത്തെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ പി ടി തോമസിന്റെ ഭാര്യ ഉമാ തോമസ് ചരിത്ര വിജയം നേടി.

തൃക്കാക്കര മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടിയ ഭൂരിപക്ഷമാണ് ഇത്തവണ യു ഡി എഫ് നേടിയത്.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കഴിഞ്ഞ മൂന്നാഴ്ച തൃക്കാക്കരയിൽ ക്യാമ്പ് ചെയ്തു കാടിളക്കി നടത്തിയ പ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളയുകയായിരുന്നു. 

എൽ ഡി എഫി ന്റെ സ്വാധീന മേഖലയിൽ പോലും ഇടതു മുന്നണി സ്ഥാനാർത്ഥി പിന്നിലായത് ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയായി.

ഓരോ ഘട്ടം വോട്ടെണ്ണലിലും ഉമാ തോമസ് ലീഡ് നില ഉയർത്തി വരികയായിരുന്നു.

കേരളത്തിലുടനീളം യു ഡി എഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തിവരുന്നു.

കെ സുധാകരനും വി ഡി സതീശനും സംസ്ഥാന കോൺഗ്രസ് നേതൃത്വം ഏറ്റെടുത്ത ശേഷം നേടിയ ഈ വിജയം അവരുടെ നേതൃത്വത്തിന് ലഭിച്ച അംഗീകാരമായി രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only