കാരശ്ശേരി ഗ്രാമപഞ്ചായത്ത് തല സ്കൂൾ പ്രവേശനോൽസവം വർണാഭമായ അന്തരീക്ഷത്തിൽ കക്കാട് ഗവ .എൽ പി സ്കൂളിൽ വെച്ച് നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിപി സ്മിത വർണ്ണ കുടകളും ,അക്ഷര തൊപ്പികൾ കുട്ടികളെ അണിയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ആമിന എടത്തിൽ അദ്യക്ഷ്യത വഹിച്ചു.
സ്കൂൾ വികസനത്തിന് വേണ്ടി നാട്ടിലെ പ്രവാസികൾ നൽകിയ ഫണ്ട് സി.കെ. ഷരീഫിൽ നിന്ന് വികസന സമിതി കൺവീനർ തോട്ടത്തിൽ ഉമ്മർ ഏറ്റുവാങ്ങി.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ ,ബ്ലോക്ക് മെമ്പർപ്രവേശനോൽസവം നടത്തി.
എം.എ സൗദ ടീച്ചർ
പ്രധാനധ്യാപിക ജാനിസ് ടീച്ചർ എസ്.എം സി ചെയർമാൻ റിയാസ് കെ.സി
ടി.പി.സി മുഹമ്മദ് ഹാജി കെ.ടി. ഉമ്മർ ടി. അഹമ്മദ് മാസ്റ്റർ
ബി.ആർ സി ട്രെയിനർ അർഷിദ എന്നിവർ സംസാരിച്ചു
പിടി എ പ്രസിഡന്റ് കെ.സി അഷ്റഫ് സ്വാഗതവും ഫിറോസ്
മാസ്റ്റർ നന്ദിയും പറഞ്ഞു
Post a Comment