Jun 4, 2022

മുക്കുപണ്ടം പണയത്തട്ടിപ്പ്; ബാബു പൊലുകുന്നത്തിന് ജാമ്യം അനുവദിച്ചു

മുക്കം : മുക്കുപണ്ടം പണയംവെച്ച് ബാങ്കുകളിൽനിന്ന് പണം തട്ടിയ കേസിൽ കൊടിയത്തൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്തിന് കോടതി ജാമ്യം അനുവദിച്ചു. കേരള ഗ്രാമീണബാങ്കിന്റെ കൊടിയത്തൂർ ശാഖയിൽ മുക്കുപണ്ടം പണയംവെച്ച് മൂന്നരലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയാണ് ബാബുവിന് ജാമ്യം അനുവദിച്ചത്.
കൂട്ടുപ്രതികളായ വിഷ്ണു കയ്യൂണമ്മലും സുഹൃത്ത് സന്തോഷും ഇപ്പോഴും റിമാൻഡിലാണ്.
അതേസമയം, പ്രതിയായതോടെ ബാബു പൊലുകുന്നത്ത് രാജിവെച്ച ഒഴിവിൽ കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ജൂൺ 15-ന് നടക്കും. യു.ഡി.എഫ്. ധാരണപ്രകാരം ആദ്യ രണ്ടരവർഷം കോൺഗ്രസിനാണ് വൈസ് പ്രസിഡൻറ്‌ സ്ഥാനം. ഇതിൽ ഒന്നേകാൽ വർഷംവീതം കരീം പഴങ്കലിനും ബാബു പൊലുകുന്നത്തിനും നൽകിയതായിരുന്നു
കഴിഞ്ഞ ഏപ്രിൽ 20-നാണ് ബാബു പൊലുകുന്നത്ത് കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഒരാഴ്ച തികയുംമുമ്പ്, പെരുമണ്ണ സർവീസ് സഹകരണബാങ്കിൽ മുക്കുപണ്ടം പണയംവെക്കുന്നതിനിടെ കൂട്ടുപ്രതികളായ വിഷ്ണു കയ്യൂണമ്മലും സുഹൃത്ത് സന്തോഷും പിടിയിലായതോടെ ബാബു ഒളിവിൽപ്പോയി.
പിന്നീട് രാജിെവക്കുകയായിരുന്നു. ഒളിവിൽപ്പോയ ബാബുവിനെ മേയ് 21-നാണ് ബെംഗളൂരുവിൽനിന്ന് മുക്കം പോലീസ് പിടികൂടിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only