Jun 27, 2022

അമേരിക്കയിൽ സെക്സ് ബന്ദ് പ്രഖ്യാപിച്ചു വനിതകൾ .


ന്യൂയോര്‍ക്ക്: പലതരത്തിലുള്ള സമരങ്ങളും ബന്ദും നാം കാണുകയും,കേൾക്കുകയും ചെയ്യാറുണ്ട്,എന്നാൽ ഇതിൽനിന്നെല്ലാം വിത്യസ്തമായ ഒരു സമരവുമായാണ് സ്ത്രീകൾ ഇപ്പോൾ ലോക ശ്രദ്ധ പിടിച്ചു പറ്റി യത്.ദേശവ്യാപകമായി അമേരിക്കയില്‍ സെക്സ് സ്ട്രൈക്ക് പ്രഖ്യാപിച്ചാണ് വനിതകൾ ശ്രദ്ധേയമായത്.ഗര്‍ഭഛിദ്രത്തിനുള്ള അവകാശം പുനഃസ്ഥാപിക്കുന്നതുവരെ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടില്ല എന്നും ഇവര്‍ അറിയിച്ചു.ഗര്‍ഭഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കിയ റോ വി. വേഡ് വിധി റദ്ദാക്കിക്കിയ സുപ്രീം കോടതിയുടെ പുതിയ വിധിക്കെതിരെയാണ് അമേരിക്കയിലുടനീളം വനിതകള്‍ രംഗത്തിറങ്ങിയത്.
കോടതി വിധിയെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്‌ച്ചയായിരുന്നു പ്രതിഷേധം ആരംഭിച്ചത്.ഫെഡറല്‍ നിയമത്തില്‍ സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രത്തിനുള്ള അവകാശം എടുത്തു കളഞ്ഞപ്പോള്‍ 26 ഓളം സംസ്ഥാനങ്ങള്‍ അവരുടെ നിലയ്ക്ക് ഗര്‍ഭഛിദ്രത്തിനായി കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങളൂം നിയമങ്ങളും കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്. അതിനിടയിലാണ് ഇന്നലെ മുതല്‍ അമേരിക്കയില്‍ സെക്സ് ബന്ദ് പ്രഖ്യാപിച്ചത്. നിലവിലെ വിധി റദ്ദാക്കി, സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രത്തിനുള്ള അവകാശം പുനഃസ്ഥാപിക്കുന്നതുവരെ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടില്ല എന്നാണ് ഇവര്‍ പറയുന്നത്.
ദേശവ്യാപകമായി സെക്സ് സ്ട്രൈക്ക് പ്രഖ്യാപിച്ച വനിതകള്‍ ഇക്കാര്യത്തില്‍ പുരുഷന്മാര്‍ സഹകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.നിയമം സ്ത്രീയുടെ അവകാശത്തെ ചവിട്ടി മെതിക്കുകയാണ് എന്ന് പറഞ്ഞ ഒരു ട്വീറ്റര്‍ ഉപയോക്താവ്, പുരുഷന്മാര്‍ സ്ത്രീകളുമായുള്ള ലൈംഗിക ബന്ധത്തില്‍ നിന്നും മാറി നിന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only